ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് നടക്കും. രാവിലെ ഒന്‍പത് മണിക്ക് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ദേശീയപതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കേളപ്പജിയുടെ കുടുംബാംഗങ്ങളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും നടക്കും. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായി രീതിയില്‍ സംഘടിപ്പിക്കും. കലക്ട്രേറ്റ് പരിസരത്ത് രാവിലെ ഒന്‍പത് മണിക്ക് സബ്കലക്ടര്‍ വി.ചെല്‍സാസിനി ദേശീയ പതാക ഉയര്‍ത്തും.

 

പോലീസ്, ആര്‍മി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പോലീസ്, എന്‍.സി.സി, സ്‌കൗട്ട്, റെഡ്‌ക്രോസ്സ്, തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചാണ് ചടങ്ങുകള്‍ നടത്തുക. ആഘോഷ പരിപാടികള്‍ സുഗമമാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്‍കിയിട്ടുണ്ട്.

 

ആഘോഷങ്ങളുടെ ഭാഗമായുള്ള ഫുള്‍ ഡ്രസ്സ് റിഹേഴ്‌സല്‍  (ഓഗസ്റ്റ് 12) രാവിലെ 7.30 ന് വിക്രം മൈതാനിയില്‍ നടന്നു.