സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികമായ ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഒള്ളൂർ ഗവ. യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉദ്ഘാടനം പൂക്കാട് രാജൻ മാസ്റ്റർ നിർവഹിച്ചു. പതാക ഉയർത്തലും ജെ ആർ സി കേഡറ്റുകൾക്ക് സ്കാർഫ് അണിയിക്കലും നടന്നു.

സ്കൂൾ അങ്കണത്തിലെ ഗാന്ധി സ്ക്വയറിൽ നിന്നും പ്രതീകാത്മക ദണ്ഡിയാത്ര നടത്തി. ഒള്ളൂർക്കടവിൽ എത്തി വിദ്യാർത്ഥികൾ ഉപ്പു കുറുക്കി. ഗാന്ധിജിയുടെയും അനുയായികളുടെയും വേഷം ധരിച്ച കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ദണ്ഡി യാത്രയിൽ പങ്കാളികളായി. വിവിധ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ മിനി കരിയാറത്ത് മീത്തൽ അധ്യക്ഷത വഹിച്ചു.