ഒരു വർഷത്തിനുള്ളിൽ മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പിഡബ്ല്യൂഡി റോഡുകളും ബിഎം ആൻ്റ് ബിസി റോഡുകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ആദ്യ സമ്പൂർണ ബിഎം ആൻ്റ് ബിസി പഞ്ചായത്തായി മാടക്കത്തറ മാറുമെന്നും മന്ത്രി പറഞ്ഞു. മാടക്കത്തറ ഗ്രാമ പഞ്ചായത്ത് നാല് സെൻ്റ് കോളനിയിലെ ഉന്നതതല ജലസംഭരണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

2020-21 വർഷത്തിൽ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ജലസംഭരണി നിർമ്മിച്ചത്. അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ അതോറ്റിയാണ് പണി പൂർത്തികരിച്ചത്. ഇതോടെ കോളനിയിലെ വേനൽക്കാലത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി. കോളനിയിലെ അമ്പത് കുടുംബങ്ങൾക്ക് പദ്ധതി ഗുണം ചെയ്യും.