കോട്ടയം: അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി മൈക്രോ പ്ലാൻ തയാറാക്കുന്നതിനായി ജില്ലയിലെ ബ്ലോക്ക് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ (ഓഗസ്റ്റ് 16) രാവിലെ 11ന് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉത്ഘാടനം ചെയ്തു. അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതി ജില്ലാ നോഡൽ ഓഫിസർ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി, കില റിസോഴ്‌സ് പേഴ്‌സൺ കെ. ശശി എന്നിവർ പ്രസംഗിച്ചു.