ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് സീനിയര്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിനത്തില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീം അംഗം ജ്യോത്സന ക്രിസ്റ്റി ജോസിന് ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് സ്വീകരണം നല്‍കി. സിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഉപഹാരം സമ്മാനിച്ചു. കല്‍പ്പറ്റ തൃക്കൈപ്പറ്റ സ്വദേശിയായ തടത്തില്‍ ജോസ്, മോളി ദമ്പതികളുടെ മകളാണ് ജോത്സന ക്രിസ്റ്റി ജോസ്. ചടങ്ങില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. മധു അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ.ടി. ഷണ്‍മുഖന്‍, ഭരണസമിതി അംഗങ്ങളായ പി.കെ. അയൂബ്, പി.ടി. ചാക്കോ എന്നിവര്‍ സംസാരിച്ചു.
