ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത എംഎസ്ഡബ്ല്യു(കമ്മ്യുണിറ്റി ഡെവലപ്‌മെന്റ്)/എംബിഎ(മാര്‍ക്കറ്റിങ്), ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. ഉയര്‍ന്ന പ്രായപരിധി 35 വയസ്. അവസാന തീയ്യതി ആഗസ്ത് 25. ഫോണ്‍ 9745100221.

ടെണ്ടര്‍ നോട്ടീസ്

ബാലുശ്ശേരി അഡീഷണല്‍ ഐ.സി.ഡി.എസിന്റെ ഔദ്യോഗിക യാത്രകള്‍ക്കായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം(ജീപ്പ്/കാര്‍)വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍ 0496 2705228.

നാറ്റ് പാക് പരിശീലനം

സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങള്‍ രാസപദാര്‍ഥങ്ങള്‍ എന്നിവയുടെ സുരക്ഷിതമായ കൈകാര്യം ചെയ്യല്‍ ഗതാഗതം, തുടങ്ങിയവ സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്കുളള ശാസ്ത്രീയ പരിശീലനം ആഗസ്ത് 24,25,26 തീയ്യതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം കേന്ദ്രത്തില്‍ നടക്കും. ഫോണ്‍ 0471 2779200, 9074882080.

അപേക്ഷ ക്ഷണിച്ചു

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതകള്‍ -ഡോക്ടര്‍: എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍
സ്റ്റാഫ് നേഴ്‌സ്: ജനറല്‍ നഴ്‌സിങ്/ബി.എസ്സ്.സി നഴ്‌സിങ്- കേരള നഴ്‌സസ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ഫാര്‍മസിസ്റ്റ്: ഡി ഫാം/ബിഫാം-പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
ലാബ് ടെക്‌നീഷ്യന്‍: ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ബി.എസ്സ്.സി എം.എല്‍.ടി പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
വിശദമായ ബയോഡാറ്റ യോഗ്യത സംബന്ധിച്ചുളള സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുളള അപേക്ഷ ആഗസ്റ്റ് 24 ന് 4 മണി വരെ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് 0495 2260232, 9496048199.

ടെന്‍ഡര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് അര്‍ബന്‍ 3 പ്രൊജക്ട് ഓഫീസില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്റ്റ് 20. വിശദ വിവരങ്ങള്‍ക്ക് 0495 2461197.