നാടിന്റെ വളര്‍ച്ചയും കാര്‍ഷിക മേഖലയിലൂടെയാകണമെന്നും മന്ത്രി
നാടിന്റെ സമ്പദ്ഘടനയ്ക്കായി അത്യദ്ധ്വാനം ചെയ്യുന്നവരാണ് കര്‍ഷകരെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ചു കട്ടപ്പന നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തേക്ക് എല്ലാവരും കടന്നുവരണമെന്നും കൃഷിയെയും കര്‍ഷകരെയും പ്രോത്സാഹിപ്പിക്കണമെന്നും ചെറുപ്പക്കാരെ കൃഷിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരാണ് നാടിന്റെ നട്ടെല്ലന്നും നാടിന്റെ വളര്‍ച്ചയും ഉണര്‍വ്വും കാര്‍ഷിക മേഖലയിലൂടെയാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കൊന്നത്തടി ഗ്രാമ പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന്റെ അടിത്തറ കര്‍ഷകരാണ്. ഉത്പാദനത്തില്‍ കൂടുതല്‍ ചെലവ് വന്നതോടെ കൃഷി നഷ്ടത്തിലാവുകയാണ്. ഇതോടെ കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍ തിരിയുന്ന സാഹചര്യമുണ്ട്. കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയില്‍ നടത്തിയ ദിനാചരണത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഷൈനി സണ്ണി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. മികച്ച വിദ്യാര്‍ത്ഥി കര്‍ഷക വള്ളക്കടവ് സ്നേഹ സദനിലെ മറിയാമ്മ കുര്യാക്കോസ്, മുതിര്‍ന്ന കര്‍ഷകന്‍ അമ്പലക്കവല തൈക്കൂട്ടത്തില്‍ സുകുമാരന്‍, ജൈവ കര്‍ഷകന്‍ കൊല്ലക്കാട്ട് മധു, മികച്ച കര്‍ഷക തൊഴിലാളി ജോയി കാപ്പില്‍, യുവ കര്‍ഷകന്‍ യദു പായിപ്പാട്ട്, വനിതാ കര്‍ഷക ലൂസി തോമസ് എന്നിവരെ പൊന്നാട, നിലവിളക്ക്, ക്യാഷ് അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും കാര്‍ഷിക വിളമ്പര ജാഥയും സംഘടിപ്പിച്ചു.
നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ബേബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മനോജ് മുരളി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സിബി പാറപ്പായില്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഏലിയാമ്മ കുര്യാക്കോസ്, ജില്ലാ കൃഷി ഓഫിസര്‍ പത്മം, ജനപ്രതിനിധികള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പാറത്തോട് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടത്തിയ യോഗത്തില്‍ കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് കര്‍ഷക ഉല്പാദക കമ്പനി ലോഗോ പ്രകാശനം ചെയ്യ്തു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. പി. മല്‍ക്ക, ത്രിതല പഞ്ചായത്ത് അഗങ്ങള്‍, പിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. പത്മം, ക്യഷി അസി. ഡയറക്ടര്‍ ഐ.വി കോശി, ആത്മ ഓഫീസര്‍ ആന്‍സി തോമസ്, തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
മലയാള മാസം ചിങ്ങം ഒന്ന് കേരളത്തിന്റെ പുതുവര്‍ഷമായും കര്‍ഷക ദിനമായുമാണ് ആഘോഷിക്കുന്നത്. കര്‍ഷകദിനത്തോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനമെങ്ങും കര്‍ഷക ദിനം വിപുലമായാണ് ആചരിക്കുന്നത്.