തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തില്‍ കര്‍ഷക ദിനാഘോഷം ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിലെ മികച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോയ്‌സി ഷാജു, അസീസ് വാളാട്, സല്‍മ മോയിന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ.അയ്യപ്പന്‍, ലൈജി തോമസ്, കൃഷി ഓഫീസര്‍ എ.എസ്.അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിളബര ജാഥയും നടത്തി.