പൂതാടി ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മേഴ്‌സി സാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.എസ് പ്രഭാകരന്‍, ജില്ലാ പഞ്ചായത്തംഗം ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം നിത്യ ബിജുകുമാര്‍,ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി പ്രകാശന്‍, മിനി സുരേന്ദ്രന്‍, കെ.ജെ സണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.