ജില്ലയില്‍ നാളെ (ആഗസ്റ്റ് 19) നടക്കുന്ന ജീവതാളം സമഗ്ര സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ആരോഗ്യ വകുപ്പിന്‍റേയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റേയും നേതൃത്വത്തില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു.
കരിക്കാംകുളത്തെ ജിംഗാ സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന മത്സരത്തില്‍ ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, ഐ.എം.എ, പ്രസ്സ് ക്ലബ്ബ് എന്നീ ടീമുകളാണ് പങ്കെടുത്തത്. മത്സരത്തില്‍ ഐ.എം.എ, ടീം വിജയിച്ചു.
ജീവിത ശൈലീ മാറ്റത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം എന്നതാണ് ജീവതാളം പദ്ധതിയുടെ ലക്ഷ്യം. 18 വയസ്സും അതിനു മുകളിലുള്ള എല്ലാവര്‍ക്കും പ്രമേഹം, ബി.പി, പൊണ്ണത്തടി പരിശോധനയും കൂടാതെ മൂന്ന് തരം കാന്‍സര്‍ (വദനാര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയ ഗള കാന്‍സര്‍) പരിശോധനയും സംഘടിപ്പിക്കും.