സംസ്ഥാന വനിതാ കമ്മീഷന്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്തില്‍ 20 കേസുകള്‍ തീര്‍പ്പാക്കി. ടൗണ്‍ഹാളില്‍ നടന്ന അദാലത്തില്‍ 64 കേസുകളാണ് പരിഗണിച്ചത്. വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അഞ്ച് കേസുകളും അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി 39 കേസുകളും
മാറ്റിവെച്ചു. ഗാര്‍ഹിക പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍, സ്വത്ത് പ്രശ്‌നങ്ങള്‍ തുടങ്ങിയ കേസുകളാണ് അദാലത്തില്‍ കൂടുതലായി പരിഗണിച്ചത്. കമ്മീഷന്‍ മെമ്പര്‍ അഡ്വ.ഷിജി ശിവജി, കമ്മീഷന്‍ പാനല്‍ അംഗങ്ങളായ അഡ്വ.സുനിത, അഡ്വ.സജിത, അഡ്വ.രജിത എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
