പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ ജി.എം.ആര്‍.എസില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ആഗസ്റ്റ് 26 ന് രാവിലെ 11 ന് ജി.എം.ആര്‍.എസില്‍ നടക്കും. ലൈബ്രറി സയന്‍സില്‍ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവര്‍ത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 04936 284818.
