കോട്ടയം : ഉഴവൂർ പുൽപ്പാറ കലാമുകളം റോഡിൽ നിർമിച്ച കൂനമാക്കിൽ കലുങ്കിന്റെ ഉദ്‌ഘാടനം മോൻസ് ജോസഫ് എം എൽ എ നിർവഹിച്ചു. 62 വർഷത്തോളം പഴക്കമുള്ള കലുങ്കിന് ബലക്ഷയമുണ്ടായതിനാൽ പൊളിച്ച് പണിയുകയായിരുന്നു.
എം.എൽ .എ ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് കലുങ്ക് നിർമ്മാണം പൂർത്തിയായത്.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഏലിയാമ്മ കരുവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീനി തങ്കപ്പൻ, ബിനു ജോസ് തൊട്ടിയിൽ,
സൈമൺ ഒറ്റത്തങ്ങാടിയിൽ, സുഗതൻ കൂനമാക്കിൽ , ജോർജ് വാഴപ്പിള്ളിൽ, രാഘവൻ , വാസുദേവൻ കൂനമാക്കിൽ, അനിൽ കൂനമാക്കിൽ എന്നിവർ പങ്കെടുത്തു.
