പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ 55340 പേര്‍ ജില്ലയിലെ 448 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 208 ക്യാമ്പുകള്‍. കോഴഞ്ചേരി(136), കോന്നി(37), മല്ലപ്പള്ളി(28), റാന്നി(15), അടൂര്‍(24). തിരുവല്ലയില്‍ 20ഉം റാന്നിയില്‍ ആറും അടൂരില്‍ ഏഴും കോന്നിയില്‍ ഒന്‍പതും മല്ലപ്പള്ളിയില്‍ എട്ടും കോഴഞ്ചേരിയില്‍ 20ഉം ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രിയിലും വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ മെഡിക്കല്‍ ടീമുകളെയും നഴ്‌സിംഗ് വിദ്യാര്‍ഥികളെയും സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്.
