സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച ആസാദി കാ അമൃത് മഹോത്സവ്-ന്റെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെയും നിയമസഭാ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി നിയമസഭാ സമുച്ചയത്തിനുള്ളിൽ മുൻവശത്തായി സംഘടിപ്പിച്ചു വരുന്ന വീഡിയോ- ഫോട്ടോ- പുസ്തക പ്രദർശനം ഓഗസ്റ്റ് 24 വരെ ദീർഘിപ്പിച്ചു. (പ്രദർശന സമയം:- രാവിലെ 8.30 മുതൽ രാത്രി 8.30 വരെ- പൊതു അവധി ദിവസങ്ങൾ ഉൾപ്പെടെ) പ്രദർശനത്തിനെത്തുന്ന സന്ദർശകർക്ക് നിയമസഭാ റിസപ്ഷൻ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന സൗജന്യ പാസ് വഴി പ്രദർശന ഹാളിൽ പ്രവേശിക്കാം. പ്രദർശനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് നിയമസഭാ ചേംബറും നിയമസഭാ മ്യൂസിയവും സന്ദർശിക്കാം