കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുറപ്പെടുവിച്ച 25.06.2022ലെ (ഒ.പി 11/2022) ഉത്തരവിലെ 110/66 കെ വി ഇൻഡസ്ട്രിയൽ താരിഫ് പുനഃപരിശോധിക്കണമെന്ന എച്ച്.ടി ആൻഡ് ഇ.എച്ച്.ടി അസോസിയേഷന്റെയും 110 കെ.വി ഇൻഡസ്ട്രിയൽ താരിഫ് പുനഃപരിശോധിക്കണമെന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡിന്റെയും, കണ്ണൻദേവൻ പ്ലാന്റേഷൻ കോർപ്പറേഷൻ ലിമിറ്റഡിന് അനുവദിച്ച ബൾക്ക് സപ്ലൈ താരിഫ് പുനഃപരിശോധിക്കണമെന്ന കണ്ണൻദേവൻ ഹിൽ പ്ലാന്റേഷൻസ് ലിമിറ്റഡിന്റെയും അപേക്ഷയിൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഓഗസ്റ്റ് 26ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷൻ ഓഫീസിൽ പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്ക് തെളിവെടുപ്പിൽ പങ്കെടുത്ത് നേരിട്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്താം അപേക്ഷകൾ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പെറ്റീഷനുമേൽ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ ഇ-മെയിൽ (kserc@erckerala.org) മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവന്തപുരം 695 010 എന്ന വിലാസത്തിൽ ഓഗസ്റ്റ് 26നു വൈകിട്ട് അഞ്ചിനു മുമ്പായി കിട്ടത്തക്കവിധം അയയ്ക്കണം.