സ്‌കൂളുകളുടെ നടത്തിപ്പിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ സ്‌കൂൾ എസ്.എം.എസ് പദ്ധതിപ്രകാരം വിദ്യാർത്ഥികൾക്കുള്ള ഐ ഡി കാർഡിന്റെ വിതരണോദ്ഘാടനം കോട്ടൺ ഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഒരു പ്രത്യേകത തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇടപെടലാണ്. അങ്ങിനെയുള്ള ഇടപെടൽ സ്‌കൂളുകളെ പൊതുസമൂഹവുമായി കൂടുതൽ ബന്ധിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വലിയ പങ്കാണ് ഉള്ളത്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ മറ്റൊരു പ്രത്യേകത പൊതുസമൂഹവുമായുള്ള അടുത്ത ബന്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് പ്രളയ കാലത്തും കോവിഡ് കാലത്തുമൊക്കെ കണ്ടതാണ്.
തിരുവനന്തപുരം നഗരസഭ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെ മന്ത്രി വി ശിവൻകുട്ടി അഭിനന്ദിച്ചു.