കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിവരാവകാശ കമ്മീഷന്‍ ഹിയറിങ്ങില്‍ 24 അപ്പീലുകള്‍ ഇന്ന് (ഓഗസ്റ്റ് 19) പരിഗണിച്ചു. ഹിയറിങ്ങില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പങ്കെടുത്തു. നൂറോളം പരാതിക്കാരെയും ഉദ്യോഗസ്ഥരേയും കമ്മീഷന്‍ കേട്ടു. പത്ത് ഫയലുകളില്‍ രേഖകള്‍ തത്സമയം വാങ്ങി നല്‍കി. വിവരം ലഭിച്ചിട്ടും പരാതിയുമായി കറങ്ങി നടന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്ന ചില പരാതിക്കാരുടെ പതിവ് രീതി അവസാനിപ്പിക്കാൻ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
ഇന്ന് (ഓഗസ്റ്റ് 19) പരിഗണിച്ച എല്ലാ കേസുകളിലും തീരുമാനമായിട്ടുണ്ടെന്നും വിശദമായ ഉത്തരവ് തിരുവനന്തപുരത്ത് പുറപ്പെടുവിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. നാളെ (ഓഗസ്റ്റ് 20) 28 അപ്പീല്‍ കേസുകള്‍ കമ്മീഷന്‍ പരിഗണിക്കും.