ജില്ലാ പഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട എയ്ഡ്സ് രോഗികള്‍ക്ക് പോഷകാഹാര വിതരണം എന്ന പ്രോജക്ട് പ്രകാരമുള്ള ഒന്നാംഘട്ടം പോഷകാഹാരം കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട് താലൂക്കുകളിലുള്ളവര്‍ക്ക് ഓഗസ്റ്റ് 22 ന് 11 മുതല്‍ മൂന്നു വരെയും ഒറ്റപ്പാലം, പട്ടാമ്പി, ചിറ്റൂര്‍ താലൂക്കുകളിലുള്ളവര്‍ക്ക് 23 ന് 10 മുതല്‍ മൂന്നു വരെയുമാണ് കിറ്റ് വിതരണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നിശ്ചിത തീയതിയില്‍ എത്തി കിറ്റ് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
