പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ ടി.ബി. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ഷോറൂമില്‍ ഓണത്തോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് ഓഗസ് 17 മുതല്‍ സെപ്തംബര്‍ ഏഴ് വരെ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റും 10 ശതമാനം കിഴിവും നല്‍കുന്നു. വിവിധ ഇനത്തില്‍പ്പെട്ട കൈത്തറി മുണ്ടുകള്‍, സെറ്റുമുണ്ടുകള്‍, സെറ്റ് സാരികള്‍, ത്രഡ് വര്‍ക്ക് സാരികള്‍, കോട്ടണ്‍ സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, തലയിണ കവറുകള്‍, യൂണിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടിങ്ങുകള്‍, ടര്‍ക്കി, തോര്‍ത്ത്, മുണ്ട് കൂടാതെ മറ്റ് തുണിത്തരങ്ങളും സ്റ്റോക്ക് ഉണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തവണ വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 20,000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങാം. ഓരോ 15,000 രൂപയുടെ പര്‍ച്ചേസിനും ഒരു ഓണം ബംബര്‍ ലോട്ടറി സൗജന്യമായി ലഭിക്കും. ക്രെഡിറ്റ് ഫോറങ്ങള്‍ ഷോറൂമില്‍ ലഭിക്കും. ഫോണ്‍: 9747714773.