പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് സ്പാനിഷ്
വനിതയും. സ്‌പെയിനിൽനിന്നു കേരളം കാണാനെത്തിയ ഗ്രിസൽഡയും മഴക്കെടുതിക്ക്
ഇരയായവർക്കുള്ള സഹായവുമായി കളക്ഷൻ സെന്ററിലെത്തി.
വർക്കലയിൽ വിനോദ സഞ്ചാരത്തിന് എത്തിയതാണ് ഇവർ. മഴക്കെടുതിയുടെ വാർത്തകൾ
മാധ്യമങ്ങളിൽക്കണ്ടാണ് ദുരിതമനുഭവിക്കുന്നവർക്കു അവശ്യ സാധനങ്ങളുമായി
വർക്കല താലൂക്ക് ഓഫിസിലെത്തിയത്. ബിസ്‌കറ്റ്, മരുന്നുകൾ, സാനിറ്ററി
നാപ്കിനുകൾ എന്നിവയടങ്ങിൽ പെട്ടി ഇവർ റെവന്യൂ അധികൃതർക്കു കൈമാറി.