കേരളസർക്കാർ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ, നടത്തുന്ന 60 മണിക്കൂർ ദൈർഘ്യമുള്ള റിസർച്ച് കപ്പാസിറ്റി പ്രോഗ്രാമിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 2 വരെ ദീർഘിപ്പിച്ചു. സാമൂഹ്യശാസ്ത്ര വിഷയങ്ങളിലെ ഗവേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നതു മുതൽ പി. എച്ച്. ഡി നേടുന്നതുവരെയുള്ള പ്രവർത്തനങ്ങൾക്ക് പരമ്പ രാഗത രീതികൾക്കപ്പുറമുള്ള നൂതനശൈലിളിൽ പ്രാവീണ്യം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്‌ലൈൻ നമ്പർ ആയ 9746683106 / 9940077505/ 04712593960 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: rcbp@gift.res.in.