കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും ഒന്നാം ക്ലാസ് ബിരുദവും വിത്തുകൾ കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് യോഗ്യത. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19,000 രൂപ. 2022 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ സെപ്റ്റംബർ ഒന്നിന് 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.