കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റും യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖല ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 26 ന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.