വടകര നഗരസഭയുടെ ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘കടലിനെ അറിയാം കടല്‍ക്കാറ്റേകാം കടല്‍ത്തീരമണയാം’ എന്ന സന്ദേശമുയര്‍ത്തി കടല്‍ത്തീര നടത്തം സംഘടിപ്പിച്ചു. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു.കടലും കടല്‍ തീരവും ശുചീകരിക്കാനുള്ള പ്രതിജ്ഞ ചൊല്ലി.

പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.പി സുരക്ഷിത അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥയായ ദില്‍ന സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സജീവ് കുമാര്‍, എ.പി പ്രജിത, സിന്ധു പ്രേമന്‍, ഹരിയാലി കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.