സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി മുക്കം നഗരസഭയും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ലോണ്‍-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ഇ.എം.എസ് ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ, സ്വയം തൊഴില്‍ ലോണ്‍ സാങ്ഷന്‍ ലെറ്റര്‍ വിതരണം, പുതിയ സംരംഭങ്ങള്‍ക്കുള്ള ഉദ്യം സര്‍ട്ടിഫിക്കറ്റ്, കെ സ്വിഫ്റ്റ് അക്‌നോളേജ്‌മെന്റ് വിതരണം എന്നിവ നടത്തി.

ചടങ്ങില്‍ നാല് പേര്‍ക്ക് ലോണ്‍ വിതരണം ചെയ്തു. രണ്ട് ഉദ്യം രജിസ്‌ട്രേഷന്‍ വിതരണവും 15 തത്സമയ ഉദ്യം രജിസ്‌ട്രേഷനും ചെയ്തു. മൂന്ന് കെ സ്വിഫ്റ്റ് അക്‌നോളേജ്‌മെന്റ്, രണ്ട് എഫ്.എസ്.എസ്.എ.ഐ വിതരണവും നടത്തി. മേളയില്‍ 90 ലധികം ആളുകള്‍ സംബന്ധിച്ചു.

ചടങ്ങ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ചന്ദിനി അധ്യക്ഷത വഹിച്ചു.