പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്സ് കനറാ ബാങ്കുമായി ചേര്‍ന്ന് വായ്പാമേള സംഘടിപ്പിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇന്നലെയും ഇന്നുമായാണ് (ഓഗസ്റ്റ് 22,23) വായ്പാമേള. മലപ്പുറം ജില്ലയിലെ പ്രവാസി പുനരധിവാസ വായ്പമേള കനറാ ബാങ്ക് റീജിയണല്‍ഹെഡ് എം. ശ്രീവിദ്യ ഉദ്ഘാടനം ചെയ്തു. കനറാ ബാങ്ക് റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി അധ്യക്ഷനായി. കെ.ബാബുരാജന്‍ പദ്ധതി വിശദീകരിച്ചു. ഗുരുരാജ് കുല്‍കര്‍ണ്ണി, ബിന്ദു എസ്. നായര്‍, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയുടെ ഭാഗമായാണ് വായ്പാമേള സംഘടിപ്പിച്ചത്.
