വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളില്‍ രണ്ട് താത്കാലിക ഒഴിവുണ്ട്. ഈ മാസം 25ന് രാവിലെ 11ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തിലുളള ബി-ടെക് ബിരുദമാണ് ഗസ്റ്റ് ലക്ചറര്‍ തസ്തിക യോഗ്യത. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ (കെജിസിഇ/ടിഎച്ച്എസ്എല്‍സി) ഇവയിലേതെങ്കിലുമാണ് ട്രേഡ്സ്മാന്‍ തസ്തിക യോഗ്യത. ഫോണ്‍ :0469 2 650 228.
