തിരുവനന്തപുരം ജില്ലയില്‍ അനുവദിക്കപ്പെട്ട 4 ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ (പോക്‌സോ) കോടതികളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉള്ളവരും, 60 വയസ്സ് കവിയാത്തവരുമായ അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകന്‍ ഉള്‍പ്പെടുന്ന പോലീസ് സ്‌റ്റേഷന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ബയോഡാറ്റയും രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 ന് മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. വിലാസം: സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം- 965043
