മഴക്കെടുതി മൂലം ജില്ലയിലെ റോഡുകള്‍ എല്ലാം വെള്ളം കയറിയ നിലയിലാണ്. എം സി റോഡില്‍ നാഗമ്പടം മുതല്‍ ചവിട്ടുവരി ജംഗ്ഷന്‍ വരെയുള്ള വെള്ളത്തിലാണ്. ചെറിയ വാഹനങ്ങള്‍ ഈ വഴി കടന്നു പോകുന്നില്ല. 
നാഗമ്പടം, കോടിമത, ശാസ്ത്രി റോഡ്, ടി എം എസ് പമ്പ് ജംഗഷന്‍ എന്നിവ വെള്ളത്തിലാണ്. പേരൂര്‍- മണര്‍കാട്, മണര്‍കാട് – കിടങ്ങൂര്‍, മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപാസ് എന്നീ റോഡുകളും വെള്ളത്തിലാണ്. വൈക്കം – കോട്ടയം, വൈക്കം – തലയോലപ്പറമ്പ്, വൈക്കം – വെച്ചൂര്‍, തലയോലപ്പറമ്പ്- കോരിക്കല്‍, ആയാംകുടി – എഴുമാന്തുരുത്ത്, തലയോലപ്പറമ്പ്- എഴുമാന്തുരുത്ത് റോഡുകളിലും വെള്ളം കയറിയതിനാല്‍ ഗതാഗതം തടസപ്പെട്ടു കിടക്കുകയാണ്. കാഞ്ഞിരപള്ളി – എരുമേലി റോഡില്‍ പട്ടിമറ്റം ഭാഗത്ത് റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു പോയതിനാല്‍ വാഹന ഗതാഗതം നിലച്ചിരിക്കുകയാണ്. കുഴിമാവ് – പുഞ്ചവയല്‍ റൂട്ടിലും ഗതാഗത തടസമുണ്ട്. മീനച്ചിലാര്‍ നിറഞ്ഞ് ഒഴുകുന്നതിനാല്‍ അരുവിത്തുറ, പനക്കപ്പാലം, ഭരണങ്ങാനം, മൂന്നാനി ഭാഗങ്ങളില്‍ ഗതാഗത തടസമുണ്ട്.