നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗമായി സ്മരണിക കമ്മിറ്റി സംഘടിപ്പിക്കുന്ന സാഹിത്യ രചനാ മത്സരങ്ങള്‍ ഓഗസ്റ്റ് 27ന് രാവിലെ 10ന് യു.ഐ.റ്റി. സെമിനാര്‍ ഹാളില്‍ (ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍സ് സ്‌കൂള്‍ അങ്കണം) നടക്കും.

ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷണ തേജ പരിപാടി ഉദ്ഘാടനം ചെയ്യും. കോളേജ്, ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി മലയാളം കഥ, കവിത, ഉപന്യാസം എന്നീയിനങ്ങളിലാണ് മത്സരം. മത്സര ദിവസം രാവിലെ വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9061481390.