68-ാമത് നെഹ്‌റു ട്രോഫി ജലമേളയോടനുബന്ധിച്ച് എന്‍.ടി.ബി.ആര്‍. സൊസൈറ്റിയും ഫ്രണ്ട്‌സ് കഫെ കുടുംബശ്രീയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പായസമേള ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സബ് കളക്ടര്‍ സൂരജ് ഷാജി ഉദ്ഘാടനം ചെയ്തു.
പഴവും പച്ചക്കറിയും ചേര്‍ത്തുണ്ടാക്കിയ പഞ്ചനക്ഷത്രം പായസമാണ് മേളയിലെ പ്രധാന ഇനം. പാലട, പരിപ്പ്, ഗോതമ്പ്, തുടങ്ങിയ പായസങ്ങളും മേളയില്‍ ലഭിക്കും. ഒരു ഗ്ലാസിനു 30 രൂപയും കാല്‍ ലിറ്ററിന് 70 രൂപയും അര ലിറ്ററിന് 180 രൂപയും ഒരു ലിറ്ററിന് 280 രൂപയുമാണ് വില. മേള ഓണം വരെ തുടരും.
ചടങ്ങില്‍ എന്‍.ബി.ടി.ആര്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എന്‍. പുരം ശിവകുമാര്‍, എം.വി ഹല്‍താഫ്, എസ്.എം. ഇക്ബാല്‍, എ.വി. മുരളി, ക്ലര്‍ക്ക് കെ.ജി. വിനോദ്, പി.ഡി. സുധി തുടങ്ങിയവര്‍ പങ്കെടുത്തു.