ഇ-ടെണ്ടർ ക്ഷണിച്ചു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തേക്കുളള പൊതുമരാമത്ത് പ്രവൃത്തികൾക്ക്  ഇ-ടെണ്ടർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 30.കൂടുതൽ വിവരങ്ങൾക്ക്: 0495 2210289, www.etenders.kerala.gov.in.

 

അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നാൽപ്പതിനായിരം രൂപയോ അതിൽ താഴെയോ വാർഷിക വരുമാനമുള്ള കുടുംബത്തിലെ 2022-23 വർഷം 8 മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവാരമുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് ട്യൂഷൻ നൽകുന്നതിനും എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്സുകൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ട്യൂട്ടോറിയൽ സ്ഥാപനത്തിൽ ചേർന്ന് പഠിക്കുന്നതിനുമുള്ള ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ടൂട്ടോറിയൽ ഗ്രാന്റ്) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ സി ബ്ലോക്ക് നാലാം നിലയിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ട്രൈബൽ ഡിവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും കൂടുതൽ വിവരങ്ങൾക്ക് : 0495 2376364.

 

ഓണക്കിറ്റ് വിതരണം

വെൽഫയർ റേഷൻ പെർമിറ്റ് ഇല്ലാത്ത അതിഥി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക്, നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയില് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായിട്ടുണ്ട്. ജില്ലയിൽ വെൽഫയർ പെർമിറ്റ്/ എൻ. എച്ച് കാർഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾ സാമൂഹിക നീതി ഓഫീസിൽ നിന്നും സാക്ഷ്യപ്പെടുത്തിയ അപേക്ഷയും അന്തേവാസികളുടെ ലിസ്റ്റും ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളില്  ഓഗസ്റ്റ്  27 – നകം സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിൽ ബന്ധപ്പെടണം. ഫോൺ: 9188527402 (CRO – നോർത്ത്). 9188527401 (CRO സൌത്ത്). 9188527400 (കോഴിക്കോട്), 9188527403 (കൊയിലാണ്ടി), 9188527404 (വടകര), 9188527399 (താമരശ്ശേരി).

 

 

എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം

കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 29ന് രാവിലെ 10 മണിക്ക്  ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള വിവിധ തസ്തികളിലേക്ക് കൂടിക്കാഴ്ച നടത്തും.
കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫീസർ, ഇൻഷൂറൻസ് മാനേജർ യോഗ്യത ബിരുദം ), അപ്രന്റീസ് ട്രെയിനി (യോഗ്യത ബിരുദം / ഡിപ്ലോമ) പ്ലാനിംങ്ങ് അഡ്വൈസർ (യോഗ്യത പ്ലസ് ടു തസ്തികകളിലേക്കാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക് 0495-2370176. calicutemployabilitycentre  facebook പേജ് സന്ദർശിക്കുക.

 

ടെൻഡർ ക്ഷണിച്ചു

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർവഹണം നടത്തുന്ന മരാമത്ത് പ്രവർത്തികൾക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ദർഘാസ് ഫോറങ്ങൾ ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാവുന്ന അവസാന തീയതി സെപ്റ്റംബർ  3 വൈകിട്ട് 6  മണിവരെ.ദർഘാസ് ഓൺലൈനായി തുറക്കുന്ന തീയതി സെപ്റ്റംബർ 6 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക്:0496-2590232. tender.lsgkerala.gov.in/ pages/display tender.php,www.etenders.Kerala.gov.in.