പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവർഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടർ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നൽകും. പ്ലസ്ടു, ഡി.ടി.പിയ്ക്ക് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിങ് ലോവറോ തത്തുല്യ യോഗ്യതയുള്ള 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 800 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ്ടു) തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 15ന് മുമ്പ് അപേക്ഷ നൽകണം. അപേക്ഷ ഫോമിന്റെ മാതൃക എല്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിവരങ്ങൾക്ക്: 0484-2623304, 62389 65773.