മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വേണ്ടി വിവിധ സർക്കാർ നഴ്‌സിങ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി.

അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും എഎൻഎം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷകർ 2022 ഡിസംബർ 31ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എഎൻഎം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഫോമും പ്രൊസ്‌പെക്ടസും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാം. ഓഗസ്റ്റ് 31ന് മുമ്പ് തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2528569.