കേരള മീഡിയ അക്കാദമി- പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന്

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ്് ഡിപ്ലോമ കോഴ്സ് 2022-23 ബാച്ചിന്റെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 26 ന് ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ഇന്നുതന്നെ (25.08.22) അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0484 2422275.

എം.ബി.എ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ 2022-24 എം.ബി.എ (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അഭിമുഖം നടത്തുന്നു. ആഗസ്റ്റ് 30 ന് രാവിലെ 10 മുതല്‍ 12 വരെ തളിയിലുള്ള ഇ.എം.എസ് സഹകരണ പരിശീലന കോളേജിന്റെ ആഭിമുഖ്യത്തിലാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ. കൂടുതല്‍ വിവരങ്ങള്‍ക്ക:് 8547618290, 9446335303. www.kicma.ac.in.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്  എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ഓഗസ്റ്റ് 26ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട രേഖകളും, ഫീസുമായി കോളേജില്‍ വന്ന് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.             ഐ.ടി.ഐ, കെ.ജി.സി.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാവിലെ 9. നും 9.30  ഇടയിലും, പ്ലസ് ടു, വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് 11 മണിവരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക് 0496 2524920, 9497840006.

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുളള സഹകരണപരിശീലന കോളേജുകളിലേക്ക് എച്ച്.ഡി.സി ആന്‍ഡ് ബി.എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 31 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. www.scu.kerala.gov.in എന്ന സൈറ്റില്‍ അപേക്ഷിക്കാം. ഫോണ്‍: 0495 2306460.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജ് കോമ്പൗണ്ടില്‍ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം.എഡ് കെട്ടിടം പൊളിച്ച് നീക്കം ചെയ്തുകൊണ്ടുപോകുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പാള്‍ ഗവ. കോളേജ് ഓഫ് ടിച്ചര്‍ എഡ്യുക്കേഷന്‍ കോഴിക്കോട് എന്ന പേരില്‍ ഓഗസ്റ്റ് 29 ന് വൈകീട്ട് 4 മണിക്ക് മുന്‍പായി കോളേജ് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് വിവിധ ട്രേഡുകളില്‍ ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികളിലേക്കും വിവിധ എഞ്ചിനീയറീങ് വിഭാഗങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 എന്നീ തസ്തികളിലേക്കും ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഫോണ്‍: 0495 2383210.

തൊഴില്‍ തര്‍ക്കക്കേസ് വിചാരണ

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ വി.എസ്.വിദ്യാധരന്‍ (ജില്ലാ ജഡ്ജ്) സെപ്റ്റംബര്‍ രണ്ടിന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ സിറ്റിങ് നടത്തും. തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

സാഗി യോഗം

സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) പദ്ധതിയില്‍ ഉള്‍പ്പെട്ട ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ പി.ഡി.പി അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 25 ന് അവലോകന യോഗം ചേരും. കെ.മുരളീധരന്‍ എം.പിയുടെ അധ്യക്ഷതയില്‍ രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മംഗല്യ പദ്ധതി ‘വിധവാപുനര്‍ വിവാഹ ധനസഹായം-  അപേക്ഷ ക്ഷണിച്ചു

ബി.പി.എല്‍ വിഭാഗപ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000 രൂപ ധന സഹായം നല്‍കുന്ന മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ആദ്യ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, പുനര്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ആവശ്യമായ രേഖകള്‍ സഹിതം www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള അങ്കണവാടിയുമായോ, ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ വനിതാശിശു വികസന ഓഫീസര്‍ അറിയിച്ചു.