പാലക്കാട് ജില്ലയില്‍ വനംവകുപ്പ് ഓഫീസുകളിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ നാളെ (ഓഗസ്റ്റ് 26) ഫയല്‍ അദാലത്ത് നടത്തുന്നു. റെയില്‍വേ കോളനിയിലെ ഹേമാംബിക കല്യാണമണ്ഡപത്തില്‍ രാവിലെ 10.30ന് ആണ് അദാലത്ത്. അര്‍ഹരായ ആളുകള്‍ക്കുള്ള ആനുകൂല്യം അദാലത്തില്‍ മന്ത്രി നേരിട്ടു നല്‍കുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
