എന്റെ സംരംഭം നാടിന്റെ അഭിമാനം, സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പ്, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍ ബാങ്കില്‍ നിന്നുള്ള ലോണ്‍ സാങ്ഷന്‍ ലെറ്റര്‍, ഉദ്യം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, കെ-സ്വിഫ്റ്റ് അക്‌നോളെഡ്ജ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം, ബാങ്കിലേക്കുള്ള ലോണ്‍ അപേക്ഷ നല്‍കല്‍ എന്നിവ നടന്നു. കോട്ടായി ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകരായ മൂന്ന് പേര്‍ക്ക് പി.എം.ഇ.ജി.പി. ലോണ്‍, രണ്ട് പേര്‍ക്ക് കേരള ബാങ്ക് സുവിധ ലോണ്‍, മൂന്ന് പേര്‍ക്ക് കെ-സ്വിഫ്റ്റ് അക്‌നോളെഡ്ജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, നാല് പേര്‍ക്ക് ഉദ്യം രജിസ്‌ട്രേഷന്‍, എഫ്.എസ്.എസ്.ഐ., പാക്കര്‍ ലൈസന്‍സ് എന്നിവയാണ് നല്‍കിയത്.

കോട്ടായി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര്‍. അനിത അധ്യക്ഷയായി. കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാധാമോഹനന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. വിനിത, കോട്ടായി് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.വി. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.