സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ കൊല്ലം വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ സ്റ്റാഫ് നഴ്‌സിന്റെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു ഒഴിവാണ് നിലവിലുള്ളത്. അംഗീകൃത നഴ്‌സിംഗ് ബിരുദം / ജി.എന്‍.എം ആണ് യോഗ്യത. hr.kerala@hlfppt.org എന്ന ഇമെയില്‍ വിലാസത്തിലാണ് അപേക്ഷിക്കേണ്ടതെന്ന് കൊല്ലം ഗവ.വൃദ്ധസദനം സൂപ്രണ്ട് അറിയിച്ചു. അവസാന തീയതി ആഗസ്റ്റ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2340585.