കേരള സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്‌സിന്റെ 2022-23 ബാച്ചില്‍ സീറ്റൊഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 10. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടെലിവിഷന്‍, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈല്‍ ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30. താത്പര്യമുള്ളവര്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ നോളജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടതെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ തലവന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544958182.