വയനാട് ജില്ലാ ഫിഷറീസ് വകുപ്പില്‍ സുഭിക്ഷകേരളം- ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരെയും താല്‍ക്കാലികമായി നിയമിക്കുന്നു. പ്രായപരിധി 20 നും 56 നും മദ്ധ്യേ.

പ്രോജക്ട് കോര്‍ഡിനേറ്റര്‍ – യോഗ്യത: ബി.എഫ്.എസ്.സി (സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റി/ഫിഷറീസ് യൂണിവേഴ്സിറ്റി) അക്വാകള്‍ച്ചര്‍ അല്ലെങ്കില്‍ സുവോളജിയില്‍ അംഗീകൃത യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദം. മത്സ്യകൃഷി മേഖലയില്‍ സമാന തസ്തികയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 29 ന് രാവിലെ 10 ന് തളിപ്പുഴ മത്സ്യഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജറാകണം.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍- യോഗ്യത: വി.എച്ച്.എസ്.ഇ (ഫിഷറീസ്)/അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള സുവോളജി/ഫിഷറീസ് ബിരുദം. സമാന തസ്തികയില്‍ കുറഞ്ഞത് 4 വര്‍ഷം മത്സ്യകൃഷി മേഖലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി പരിചയം. താല്പര്യമുള്ളവര്‍ ആഗസ്റ്റ് 31 ന് രാവിലെ 10 ന് തളിപ്പുഴ മത്സ്യഭവനില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജറാകണം. ഫോണ്‍:
8139814185, 7559866376, 9847521541