ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഓണാഘോഷ സമാപന ഘോഷയാത്രയിൽ സമഗ്രശിക്ഷാ കേരളയ്ക്കുവേണ്ടി ഫ്‌ളോട്ടുകൾ അവതരിപ്പിക്കുന്നതിന് ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31ന് വൈകിട്ട് നാലുവരെ. ടെണ്ടറുകൾ അന്നുതന്നെ വൈകിട്ട് 4.30ന് തുറക്കും. പരമാവധി അടങ്കൽ തുക നാലുലക്ഷം രൂപ. കൂടുതൽ വിവരങ്ങൾക്ക്: www.ssakerala.in, 0471-2320826, 2320352.