അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി പൊഴുതന സുഗന്ധഗിരി 6 -ാം യുണിറ്റ് ഏറ്റെടുത്ത പൊതുകുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ സന്ദര്‍ശിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോഷ്‌ന സ്റ്റെഫി, തൊഴിലുറപ്പ് പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, കല്‍പ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ജോര്‍ജ് ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കൊപ്പം കുളത്തിന് സമീപം വൃക്ഷതൈയും നട്ടാണ് മിഷന്‍ ഡയറക്ടര്‍ മടങ്ങിയത്.
