സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ ജില്ലാതല പരിശീലന പരിപാടി സെപ്റ്റംബര്‍ ഒന്നിന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കായി ഏര്‍പ്പെടുത്തിയ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അംഗങ്ങളായ ബൃഹത്തായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ‘മെഡിസെപ്’. മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക.
