സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ, തിരുവനന്തപുരം ജില്ലയിൽ നിന്ന് ലഭിച്ചിട്ടുള്ള പരാതികൾ തീർപ്പാക്കുന്നതിനായി ഓഗസ്റ്റ് 29, 30, 31 തീയതികളിൽ രാവിലെ 10.30 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ പരതി പരിഹാര അദാലത്ത് നടത്തും. കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജി അംഗങ്ങളായ എസ്. അജയകുമാർ അഡ്വ. സൗമ്യ സോമൻ എന്നിവർ പരാതികൾ കേൾക്കും.