ചലച്ചിത്ര മേഖല കൂടുതൽ സ്ത്രീസൗഹൃദമാകണമെന്ന് പ്രമുഖ ഡോക്കുമെന്ററി
സംവിധായിക റീനാ മോഹൻ. തിരശീലയിൽ സജീവമാണെങ്കിലും സിനിമയുടെ
സാങ്കേതികമേഖലയിൽ സ്ത്രീ പ്രാധിനിത്യം കുറവാണ്.ഈ രംഗത്ത് വലിയ
അത്ഭുതങ്ങൾ സൃഷ്ടിക്കാൻ തക്ക ശേഷിയുള്ളവരാണ് സ്ത്രീകളെന്നും അവർ
പറഞ്ഞു.ചലച്ചിത്ര മേഖലയിൽ സ്ത്രീകളുടെ എണ്ണം വർദ്ധിച്ചാൽ മാത്രമേ
സ്ത്രീപക്ഷ സിനിമകൾ എന്ന സങ്കല്പം സാക്ഷാത്‌കരിക്കുവെന്നും അവർ
പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്രമേളയിലെ മേളയുടെ
ഭാഗമായി ഇൻ കോൺവെർസേഷനിൽ പങ്കെടുക്കുകയായിരുന്നു റീനാ മോഹൻ.

ഡോക്യുമെന്ററികൾ നിർമ്മിക്കുന്നതിന് ഔദ്യോഗികമായി സാമ്പത്തിക സഹായം
ലഭിക്കേണ്ടതുണ്ട് . കേരളത്തിൽ അതിനായി ചലച്ചിത്ര അക്കാദമിയും സർക്കാരും
നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും റീനാ മോഹൻ പറഞ്ഞു .ചലച്ചിത്ര
അക്കാദമി സെക്രട്ടറി സി അജോയ് പങ്കെടുത്തു.