ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളെ സാമൂഹികമായി വേർതിരിക്കരുതെന്ന്‌ യുവ
സംവിധായകൻ ജിതിൻ ജോർജ് സേവ്യർ. ഇവരെ അതിശയോക്തിയോടെ

വിലയിരുത്തരുതെന്നും നമ്മളിലൊരാളായി കാണേണ്ട സംസ്കാരമാണ്
വളരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചി
ത്രമേളയുടെ ഭാഗമായുള്ള മീറ്റ് ദി ഡയറക്റ്ററിൽ പങ്കെടുക്കുകയായിരുന്നു
അദ്ദേഹം.

സോഫ്റ്റ് വെയറുകൾക്ക് പകരം താൻ തന്നെ വരച്ച ചിത്രങ്ങൾ ഉപയോഗിച്ചാണ്
'പോൺ' എന്ന അനിമേഷൻ സിനിമ നിർമ്മിച്ചതെന്ന് സംവിധായിക സൂചന സാഹ
പറഞ്ഞു.ഓരോ നാടിന്റെയും ഭക്ഷണ സംസ്കാരം ലഭ്യത അനുസരിച്ചാണ്
നിശ്ചയിക്കുന്നതെന്ന് മുള്ളുക്കുറുമരുടെ ജീവിതം ചിത്രീകരിച്ച കേണിയുടെ
സംവിധായിക സുകന്യ പറഞ്ഞു.

അരുൺ ദിലീപ്, നിതിൻ ജോൺ, സുധീർ പി വൈ,മോനേഷ് ബി കുമാർ, പ്രവീൺ
സെൽവം തുടങ്ങിയവർ പങ്കെടുത്തു.