സംസ്ഥാന സര്‍ക്കാരിന്റെ ഓണസമ്മാനമായി ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 2,88,561 ഓണകിറ്റുകള്‍. എല്ലാ റേഷന്‍ കടകളിലും കിറ്റുവിതരണം തടസ്സമില്ലാതെ തുടരുകയാണ്.

കോഴിക്കോട് നോര്‍ത്ത് സിറ്റി റേഷനിങ് പരിധിയില്‍ 19,482 കിറ്റുകളാണ് വിതരണം ചെയ്തത്. കോഴിക്കോട് സൗത്ത് സിറ്റി റേഷനിങ് പരിധിയില്‍ 25320, കൊയിലാണ്ടി താലൂക്ക് 70480, താമരശ്ശേരി താലൂക്ക് 36844, വടകര താലൂക്ക് 71479, കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസ് 64956 കിറ്റുകള്‍ എന്നിങ്ങനെയാണ് ഇതുവരെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം.

ജില്ലയില്‍ ആകെ 8,07,263 റേഷന്‍ കാര്‍ഡുടമകളാണ് ഉള്ളത്. 38,425 മഞ്ഞക്കാര്‍ഡുകൾ,
3,12,550 പിങ്ക്, 2,17,486 നീല, 2,38,802 വെള്ള എന്നിങ്ങനെയാണ് ജില്ലയിലുള്ള മറ്റ് കാര്‍ഡുടമകളുടെ എണ്ണം.

പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള കിറ്റുവിതരണം ആഗസ്റ്റ് 25ന് ആരംഭിച്ചു. 29, 30, 31 തീയതികളില്‍ നീല കാര്‍ഡിനും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വെള്ള കാര്‍ഡിനുമാണ് വിതരണം. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനം ആവശ്യ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല് മുതല്‍ ഏഴ് വരെ കിറ്റ് കൈപ്പറ്റാവുന്നതാണ്. സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കുന്നതല്ല. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി സ്‌പെഷ്യല്‍ റേഷന്‍ ആയി നല്‍കും.