മെഡിസെപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 932 ക്ലെയിമുകള്‍. ജില്ലയിൽ എംപാനല്‍ ചെയ്ത ഗവ. ആശുപത്രികളില്‍ നിന്നും 31 ക്ലെയിമുകളിലായി 5,30,277 രൂപയും സ്വകാര്യ ആശുപത്രികളില്‍ 901 ക്ലെയിമുകളിലായി 2,17,73,873 രൂപയും അനുവദിച്ചതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി പ്രതിനിധികള്‍ക്ക് മെഡിസെപ് സംബന്ധിച്ച് നേരത്തെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കിയിരുന്നു.