സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ സെപ്റ്റംബർ 3ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ എസ്.ഐ.യു.സി ചക്രവർ വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് ലഭിച്ച നിവേദനം, പാലക്കാട് ജില്ലയിലെ തമിഴ് ക്രിസ്തീയ വന്നിയ സമുദായക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് കിട്ടുന്നില്ലെന്ന പരാതി, ദാസ സമുദായക്കാർക്ക് ഒ.ബി.സി. ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് ലഭിച്ച നിവേദനം എന്നിവ പരിഗണിക്കും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ. വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മിഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.